Latest NewsKeralaIndiaNews

‘ഭക്ഷണത്തില്‍ പോലും സംഘപരിവാര്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നു’: ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോൺഗ്രസ്

തൃശൂർ: ഹലാൽ വിവാദം പൊട്ടിപുറപ്പെട്ടതോടെ ഭക്ഷണത്തിൽ വർഗീയത കലർത്തുന്നുണ്ടെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് നടത്തിയിരുന്നു. ഇതിനു പിന്നാലെ ഹലാല്‍ ഫുഡ് ഫെസ്റ്റുമായി കോൺഗ്രസും രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കൈപമംഗലം എറിയാട് വെച്ചായിരുന്നു ഫുഡ് ഫെസ്റ്റ്. ‘ഭക്ഷണത്തില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ… വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ..’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

Also Read:മൂ​ന്ന് കോ​ടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ

കേരളത്തില്‍ വേരുറപ്പിക്കാനായി ഹലാൽ വിവാദം പോലുള്ള വിവാദങ്ങളെ കൂട്ടുപിടിക്കാനാണ് സംഘപരിവാർ ശ്രമമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു. അതേസമയം, ബിരിയാണി, ചിക്കൻ, പന്നി, ബീഫ് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഡി.വൈ.എഫ്.ഐ ഇന്നലെ ഫുഡ് സ്ട്രീറ്റ് നടത്തിയത്. ഭക്ഷത്തില്‍ മതം കലർത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന പേരിലായിരുന്നു ഡിവെെഎഫ്ഐ ഫുഡ് സ്ട്രീറ്റ് നടത്തിയത്.

കേരളത്തിൻറെ ഭക്ഷണശീലങ്ങളിൽ ഇടപെടാനും ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വിഭജിക്കാനും ഒരു സംഘപരിവാറിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പൈതൃകം നമുക്ക് അവകാശപ്പെടാൻ കഴിയുമെന്നും ലോകത്തിലെ ഏറ്റവും വലിയ മതേതര റിപ്പബ്ലിക് ഒരുപാട് മാറിയെന്നും എ എ റഹീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button