ThrissurLatest NewsKeralaNattuvarthaNewsCrime

തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

കാരമുക്ക് വിളക്കുംകാലില്‍ ബി.എസ്.എന്‍.എല്ലിന്റെ കണ്ടശ്ശാംകടവ് എക്‌സ്‌ചേഞ്ചിന് മുന്നിലായിരുന്നു അപകടം

തൃശ്ശൂര്‍: ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. വടക്കേ കാരമുക്ക് സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗര്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ പുത്തന്‍പുരയില്‍ ശ്യാം (20) ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ന് രാവിലെ എട്ടരയോടെ കാരമുക്ക് വിളക്കുംകാലില്‍ ബി.എസ്.എന്‍.എല്ലിന്റെ കണ്ടശ്ശാംകടവ് എക്‌സ്‌ചേഞ്ചിന് മുന്നിലായിരുന്നു അപകടം. ബൈക്കും സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു.

Read Also : സ്‌കൂളുകളില്‍ ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാന്‍ ശുപാര്‍ശ: പ്ലസ് വണിന് 50 താത്കാലിക ബാച്ചുകള്‍

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് അശ്വിനി ആശുപത്രിയിയിലും പ്രവേശിപ്പിച്ചു. അന്തിക്കാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. വിദ്യാസാഗറിന്റെ ഭാര്യ: ദീപ, മക്കള്‍: വിജില്‍, ദീപക്, ദീപ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button