Latest NewsNewsIndia

തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിൽ യാത്ര നടത്തി ലാലു പ്രസാദ് യാദവ്

വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ആദ്യത്തെ വാഹനം ഓടിച്ചു' എന്ന് കുറിച്ചുകൊണ്ടാണ് ലാലു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പട്‌ന: കഴിഞ്ഞ ദിവസം പട്‌നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിൽ യാത്ര നടത്തി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവ്. മുൻ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു തന്റെ ട്വിറ്റർ അക്കൗണ്ടിൽ തുറന്ന ജീപ്പ് ഓടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ലാലു ആദ്യം ജീപ്പ് പുറകിലേക്കെടുക്കുകയും പിന്നീട് വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. തന്റെ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ റോഡുകളിലൂടെയാണ് ലാലു ജീപ്പ് ഓടിച്ചത്.

വാഹനമോടിച്ച് അദ്ദേഹം പഴയകാല സ്മരണകൾ അയവിറക്കുമ്പോൾ, കാണികൾ അവരുടെ മുൻ മുഖ്യമന്ത്രിയെ നോക്കി രസിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് താൻ വാങ്ങിയ ആദ്യത്തെ വാഹനമാണിതെന്ന് യാദവ് നേരത്തെ പരാമർശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്ര നിരവധി ഓർമ്മകൾ തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു.

Read Also: നിത്യജീവിതത്തിൽ ചുരുളിയിലേതു പോലെ തന്നെയാണ് സമൂഹത്തിന്റെ ഭാഷ: വിഎ ശ്രീകുമാർ

‘വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ആദ്യത്തെ വാഹനം ഓടിച്ചു’ എന്ന് കുറിച്ചുകൊണ്ടാണ് ലാലു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ലോകത്ത് എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഡ്രൈവർമാരാണെന്നും അദ്ദേഹം പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ ലാലു പ്രസാദിന്റെ നിരവഴി ഫോളോവേഴ്‌സ് അദ്ദേഹത്തിന് മികച്ച ആരോഗ്യം ആശംസിച്ചു. എന്നാൽ കാലിത്തീറ്റ കുംഭകോണ കേസുമായുള്ള ബന്ധത്തെക്കുറിച്ച് ചിലർ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ആർജെഡിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button