COVID 19Latest NewsNewsIndiaSaudi ArabiaInternationalGulf

നിയന്ത്രണങ്ങൾ നീങ്ങുന്നു: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസിന് അനുമതി

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസിന് അനുമതി ലഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Also Read:ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യസ്ഥലങ്ങള്‍ ഏതാണെന്നറിയണ്ടേ… ഇവ പരിപാലിച്ചാൽ ഐശ്വര്യം

നിലവിൽ അനുമതി ലഭിച്ച ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also Read:ശക്തമായ മഴയ്ക്ക് സാധ്യത: തിങ്കളാഴ്ച വരെ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button