Latest NewsDevotional

ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യസ്ഥലങ്ങള്‍ ഏതാണെന്നറിയണ്ടേ… ഇവ പരിപാലിച്ചാൽ ഐശ്വര്യം

ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങള്‍ക്കും ആനയാണ് പ്രധാന ഘടകം

ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും ,സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ചില സ്ഥലങ്ങളില്‍ ലക്ഷ്മീദേവി നിലനില്‍ക്കുകയും ,ചില സ്ഥലങ്ങളില്‍ നിന്നും അകന്നിരിക്കുകയും ചെയ്യുന്നു .

ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യസ്ഥലങ്ങള്‍ ഏതാണെന്നറിയണ്ടേ…

1, താമരപ്പൂവ്

ഹിന്ദുമതത്തില്‍ താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത് .അതിനാല്‍ പത്മിനി ,പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു .താമരപ്പൂവ് പൂജയ്ക്കും ആരാധനയ്ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു . താമരപ്പൂവ് പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് .മഹാവിഷ്ണുവിന് താമരപ്പൂവ് നല്‍കുന്നതും പുണ്യമായി കണക്കാക്കാറുണ്ട് .അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു . താമരപ്പൂവ് അതുകൊണ്ടാണ് പാരമ്പര്യമായും ,മതപരമായും ,ആചാരങ്ങളിലും ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നല്‍കുന്നത് .ലക്ഷ്മി ദേവി താമരയില്‍ വസിക്കുന്നു എന്നാണ് വിശ്വാസം .

2, കൂവളം

ഇലയുടെ മറുവശത്തു ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ് .ഇതില്ലാതെ ഒരു ശിവ പൂജയും പൂര്‍ണമാകില്ല . കൂവളം ഇലയുടെ മറുവശത്തു ഭൂതം ,ഭാവി ,വര്‍ത്തമാനം എന്നീ മൂന്നു കാലങ്ങള്‍ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങള്‍ പ്രതിനിധീകരിക്കുന്ന സാത്വ ,രാജ ,തമസ്സ് എന്നിവയിലെ പാപങ്ങള്‍ക്കു കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താല്‍ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം .

3, ആനകളുടെ നെറ്റി

ആനകളുടെ നെറ്റിയില്‍ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത് .ഈ രണ്ടു മുഴകള്‍ക്കും നടുവില്‍ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .  ചില അമ്പലങ്ങളില്‍ ആനയെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് .ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങള്‍ക്കും ആനയാണ് പ്രധാന ഘടകം .ലക്ഷ്മി ദേവി ആനയുടെ തിരുനെറ്റിയില്‍ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം .അതിനാല്‍ ആനയെ പവിത്രമായി കാണുന്നു .

4.പശുവിന്റെ പുറക് വശം :

ഹിന്ദുക്കളുടെ വിശ്വാസപ്രകാരം പശുവിന്റെ പുറകില്‍ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് .അതിനാല്‍ പശുവിനെ ആരാധിക്കുക ഹിന്ദുക്കള്‍ക്ക് പ്രധാനമാണ് .പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം . പശുവിന്റെ പുറകില്‍ പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകള്‍ മഞ്ഞള്‍ ചലിച്ചു പശുവിന്റെ പുറകില്‍ തേയ്ക്കാറുണ്ട് . ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ് .

5.മനുഷ്യരുടെ വിരലറ്റം:

അവരവരുടെ കഴിവും ,പ്രയത്‌നവും അനുസരിച്ചു ലക്ഷ്മി ദേവി മനുഷ്യരുടെ വിരല്‍തുമ്പില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം .അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോള്‍ കൈവിടര്‍ത്തി വിരലുകള്‍ കണികാണുന്നതു ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നല്‍കും എന്നാണ് വിശ്വാസം .

shortlink

Related Articles

Post Your Comments

Related Articles


Back to top button