ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

മലിനീകരണ നിരക്ക് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ അഞ്ചു നഗരങ്ങൾ

ഡൽഹി : രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ പ്രധാനപ്പെട്ട 5 നഗരങ്ങള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്.

Also Read : വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ചു: ഭർത്താവ് അറസ്റ്റിൽ

സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡാണ് വിവിധ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നഗരങ്ങളെ പട്ടികപ്പെടുത്തിയത്. വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍- 50, തൃശൂര്‍- 52, കോഴിക്കോട്- 53, എറണാകുളം- 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.

ഡല്‍ഹിയും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്- 361, ഗുരുഗ്രാം- 325, മനേസര്‍- 310, മീററ്റ്- 316, മുസാഫര്‍നഗര്‍- 341, സോണിപറ്റ്- 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button