Latest NewsNewsMobile PhoneTechnology

200 മെഗാപിക്‌സൽ ക്യാമറ ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള

200 മെഗാ പിക്‌സൽ ക്യാമറ ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. വ്യത്യസ്‌ത ക്യാമറ സെൻസറുള്ള ഹാൻഡ്സെറ്റ് 2022-ന്റെ ആദ്യ പകുതിയിൽ തന്നെ അവതരിപ്പിച്ചേക്കും. സാംസങ്ങിന്റെ 200 മെഗാപിക്‌സൽ ISOCELL HP1 സെൻസർ കഴിഞ്ഞ സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. പരമാവധി 200 മെഗാപിക്സൽ ഇമേജ് റെസലൂഷൻ നൽകാൻ സഹായിക്കുന്ന ഒരു പുതിയ പിക്സൽ-ബിന്നിങ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മോട്ടറോളയ്‌ക്കൊപ്പം തന്നെ അടുത്ത വർഷം 200 മെഗാപിക്‌സൽ സ്മാർട് ഫോൺ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഷഓമിയും. അതേസമയം, സാംസങ് തന്നെ 2023ൽ 200 മെഗാപിക്സൽ ക്യാമറയുള്ള ഹാൻഡ്സെറ്റുമായി വന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. മോട്ടറോളയുടെ 200 മെഗാപിക്സൽ ക്യാമറ ഫോൺ ആദ്യം പുറത്തിറങ്ങുമെന്നാണ് ട്വിറ്ററിലെ ഐസ് യൂണിവേഴ്സ് എന്ന ടിപ്പ്സ്റ്റർ അവകാശപ്പെടുന്നത്.

Read Also:- ചര്‍മ്മ സംരക്ഷണത്തിനും തലമുടിയഴകിനും..

അടുത്ത വർഷം രണ്ടാം പകുതിയിൽ 200 മെഗാപിക്സൽ ക്യാമറയുള്ള പുതിയ സ്മാർട് ഫോൺ അവതരിപ്പിക്കുമെന്ന് ഷഓമിയും സൂചന നൽകിയിരുന്നു. കൂടാതെ, മോട്ടറോളയ്ക്കും ഷഓമിക്കും ശേഷം 2023-ൽ 200 മെഗാപിക്സൽ ക്യാമറ ഫോൺ അവതരിപ്പിക്കാൻ സാംസങ്ങിനും പദ്ധതിയുണ്ടെന്ന് ടിപ്സ്റ്റർ അവകാശപ്പെട്ടു. എന്നാൽ, മോട്ടറോളയും മറ്റ് നിർമാതാക്കളും അവരുടെ പദ്ധതികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button