IdukkiNattuvarthaLatest NewsKeralaNews

മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു : പെ​രി​യാർ തീരങ്ങളിൽ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് ജാ​ഗ്രതാനിർദ്ദേശം

798 ഘ​ന​യ​ടി വെ​ള്ളം ആണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കുന്നത്

തൊ​ടു​പു​ഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു. ഇ​തോ​ടെ നി​ല​വി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. 798 ഘ​ന​യ​ടി വെ​ള്ളം ആണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കുന്നത്.

പെ​രി​യാ​റി​ന്‍റെ തീരങ്ങളിൽ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 141.45 അ​ടി​യാ​യി. ഇ​ടു​ക്കി​യി​ൽ 2400.56 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

Read Also : കോ​ഴി​ക്കോ​ട് സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍​ഗോഡ് ഒഴികെ ഉള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ ശക്തമായിട്ടുണ്ട്.

ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് മഴ ശക്തമായത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button