Latest NewsIndiaNews

ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ച് സൈന്യം, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മുകാശ്മീരിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

ലഡാക്ക്: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ വക വരുത്തി സൈന്യം. പൂഞ്ചിലെ ഭീംബെര്‍ ഗലി മേഖലയില്‍ ഭീകരരും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.

Read Also : മാലിദീപിലേക്ക് ഫിസീഷ്യന്‍ അനസ്‌തെറ്റിസ്റ്റ് ഒഴിവുകള്‍

പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം. ഭട്ട ദൂരിയന്‍ വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.

പൂഞ്ച് ജില്ലയിലെ വിവിധ മേഖലകളില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ജമ്മുകാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു. ജമ്മുകാശ്മീരിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button