PalakkadKeralaNattuvarthaLatest NewsNewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: അഞ്ചുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി, സംഘത്തില്‍ എട്ടുപേര്‍

സംഭവത്തില്‍ എട്ട് പ്രതികളുണ്ടെന്നാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന പ്രതിയുടെ കുറ്റ സമ്മതമൊഴി

പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എട്ട് പ്രതികളുണ്ടെന്നാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന പ്രതിയുടെ കുറ്റ സമ്മതമൊഴി.

Read Also : റോഡിലെ കുഴികളെകുറിച്ച് പരാതി ഉണ്ടോ, പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് കോടതിയെ അറിയിക്കാം

അഞ്ച് പേര്‍ ചേര്‍ന്ന് സഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 15ന് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ ചവിട്ടി വീഴ്ത്തിയശേഷം നാല് പ്രതികള്‍ കാറില്‍ നിന്നിറങ്ങി വെട്ടി കൊലപ്പെടുത്തിയത്.

കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറില്‍ കയറിയത്. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് മൂന്ന് പ്രതികള്‍ക്കും അറിയാമായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിത്. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് മൊഴി.

shortlink

Related Articles

Post Your Comments


Back to top button