CricketLatest NewsIndiaNewsInternational

ശ്രേയസ് അയ്യർക്ക് അരങ്ങേറ്റത്തിൽ സെഞ്ചുറി: 300 പിന്നിട്ട് ഇന്ത്യ

കാൺപുർ: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രേയസ് അയ്യർക്ക് സെഞ്ചുറി. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന പതിനാറാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ്. ലാല അമർനാഥ്, ദീപക് ശോധൻ, എ ജി കൃപാൽ സിംഗ്, അബ്ബാസ് അലി ബെയ്ഗ്, ഹനുമന്ത് സിംഗ്, ഗുണ്ടപ്പ വിശ്വനാഥ്, സുരേന്ദർ അമർനാഥ്, മുഹമ്മദ് അസ്ഹറുദ്ദീൻ, പ്രവീൺ ആംറെ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, സുരേഷ് റെയ്ന, ശിഖർ ധവാൻ, രോഹിത് ശർമ്മ, പൃഥ്വി ഷാ തുടങ്ങിയവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.

Also Read:ഏഴ് സ്വരങ്ങൾ കവിതയായൊഴുകിയ തൂലിക അനശ്വരതയിലേക്ക്

ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിൽ, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയാണ്. അയ്യർക്ക് പുറമെ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു. ഗിൽ 52 റൺസ് നേടിയപ്പോൾ അഞ്ചാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ജഡേജ 50 റൺസെടുത്തു. ജഡേജയെ ഇന്ന് രാവിലെ സൗത്തി ക്ലീൻ ബൗൾ ചെയ്ത് കൂട്ടുകെട്ട് പൊളിച്ചു. ഫോം കണ്ടെത്താൻ ശ്രമിക്കുന്ന ക്യാപ്ടൻ അജിങ്ക്യ രഹാനെക്ക് 35 റൺസുമായി മടങ്ങേണ്ടി വന്നു.

ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തി, കൈൽ ജാമീസൺ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നിലവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 301 റൺസ് എടുത്തിട്ടുണ്ട്. 104 റൺസുമായി ശ്രേയസ് അയ്യരും 13 റൺസുമായി അശ്വിനും ബാറ്റിംഗ് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button