Latest NewsNewsInternational

2021 ലെ അവസാന സൂര്യഗ്രഹണം ഡിസംബറില്‍

തിരുവനന്തപുരം : 2021 ലെ അവസാന സൂര്യഗ്രഹണം ഡിസംബര്‍ നാലിന്. ചന്ദ്രഹ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം അകലെയാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രഗ്രഹണത്തിന് പിന്നാലെയുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. ചന്ദ്രഗ്രഹണത്തിന് മുമ്പോ ശേഷമോ രണ്ടാഴ്ചത്തെ ദൈര്‍ഘ്യത്തിന് ശേഷമാണ് സൂര്യഗ്രഹണം എപ്പോഴും സംഭവിക്കുന്നത്.

Read Also : കൊവിഡ്: യുഎഇയിൽ ഇന്ന് 70 പേർക്ക് രോഗബാധ, 90 പേർക്ക് രോഗമുക്തി, മരണങ്ങളില്ല

ഡിസംബര്‍ 04-ന് സംഭവിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം, ഭൂമിക്ക് മുകളില്‍ ഒരു നിഴല്‍ സൃഷ്ടിക്കുകയും സൂര്യന്റെ കൊറോണയെ തുറന്നുകാട്ടുകയും ചെയ്യുന്ന ഒരു ശാസ്ത്രീയ പ്രതിഭാസമാണ് (സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം ഭാഗം). സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോ
ഴാണ് ഇത് സംഭവിക്കുന്നത്.

 

ഡിസംബര്‍ നാലിലെ സൂര്യഗ്രഹണം അമാവാസിയില്‍ അതായത് മാര്‍ഗശിഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ തിഥിയില്‍ സംഭവിക്കും. ദക്ഷിണാഫ്രിക്ക, അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, അറ്റ്‌ലാന്റിക്കിന്റെ തെക്കന്‍ ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് ദൃശ്യമാകും. എന്നാല്‍ സൂര്യഗ്രഹണം ഇന്ത്യയെ ബാധിക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button