Latest NewsNewsIndia

കോയമ്പത്തൂരിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു: പാലക്കാട് – കോയമ്പത്തൂര്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു

കോയമ്പത്തൂർ: നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിടിച്ച് ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. കാട്ടാന കൂട്ടം പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിവരികയാണ്. ഇതേതുടര്‍ന്ന് പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button