KollamLatest NewsKeralaNattuvarthaNews

കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തൽ : രണ്ടുപേർ അറസ്റ്റിൽ

ആന്ധ്ര സ്വദേശികളായ കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് പൊലീസ് പിടിയിലായത്

കൊല്ലം: കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ രണ്ടു പേര്‍ അറസ്റ്റിൽ. ആന്ധ്ര സ്വദേശികളായ കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.

60 കിലോ കഞ്ചാവുമായാണ് കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കൊല്ലം കോട്ടവാസലില്‍ വെച്ച് ഇവർ പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാര്‍ തെലങ്കാന രജിസ്‌ട്രേഷനാണ്.

Read Also : നാലു വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 43 വര്‍ഷം തടവും പിഴയും

കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button