KeralaLatest NewsIndiaNews

ഓണവും ക്രിസ്തുമസും ആഘോഷിക്കാൻ പാടില്ല, ഓണസദ്യ കഴിക്കാൻ പാടില്ലെന്ന് മതപ്രഭാഷകൻ: വീഡിയോ പങ്കുവെച്ച് അലി അക്ബർ

ഭക്ഷണത്തിൽ സംഘപരിവാർ മതം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും ഭക്ഷണത്തെ പോലും വർഗീയ വത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും ഫുഡ് ഫെസ്റ്റിവൽ നടത്തിയത്. ഹലാൽ വിവാദം കൊഴുക്കുമ്പോൾ ഭക്ഷണത്തിൽ മതമില്ലെന്നും ‘ഹലാൽ’ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന എന്നതാണ് അർത്ഥമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വരെ രംഗത്തെത്തിയിരുന്നു. ഭക്ഷണത്തിൽ മതമില്ലെന്ന് പറയുമ്പോഴും അത്തരത്തിൽ ഭക്ഷണത്തെ മതപരമായ ചട്ടക്കൂട്ടിൽ വെച്ച് വേർതിരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ.

ഓണവും ക്രിസ്തുമസും മുസ്ലിംകൾ ആഘോഷിക്കാൻ പാടുള്ളതല്ലെന്ന് പറയുന്ന മതപ്രഭാഷകന്റെ വീഡിയോ ആണ് അലി അക്ബർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഓണസദ്യയിൽ മതമുണ്ടല്ലേ, ബിസ്മി ചൊല്ലി ഹലാലായതിൽ മതമില്ല അല്ലേ? ഇതാണ് ഇന്നത്തെ കേരളം’ എന്ന് തലക്കെട്ട് നൽകിയിരിക്കുന്ന വീഡിയോ ആണ് അലി അക്ബർ പങ്കുവെച്ചിരിക്കുന്നത്. ഹലാൽ വിവാദം കൊഴുക്കുന്നതിനിടെയാണ് സമാനമായ ചില വീഡിയോകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. മുൻ വർഷത്തെ വീഡിയോ ആണ് അലി അക്ബർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

Also Read:ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

‘നമുക്ക് ഓണവും ക്രിസ്തുമസും മറ്റ് മതങ്ങളുടെ ആഘോഷങ്ങൾ നമ്മൾ സെലിബ്രെറ്റ് ചെയ്യാൻ പാടുള്ളതല്ല. അങ്ങനെയുള്ള കാര്യങ്ങൾ ഡിപ്ലോമാറ്റിക് ആയിട്ട് ചെയ്യണമെന്നാണ്. അമ്പലത്തിന്റെ പൂജയ്ക്കും പൂരത്തിനുമൊക്കെയായി പലരും പിരിവിന് വരുമ്പോൾ തരാൻ പറ്റില്ല എന്ന് പറയരുത്. പൈസ അവർക്ക് കൊടുത്തിട്ട്, ഇത് നിനക്ക് ചായ കുടിക്കാനായിട്ട് വെച്ചോട്ടോ എന്ന് പറയണം. പൂരത്തിന് നമ്മൾ സഹായിച്ചിട്ടില്ല. ആ വ്യക്തിയെ ആണ് സഹായിച്ചത്. പൈസ നമ്മൾ കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് ചെയ്യേണ്ടത്. ക്രിസ്മസ് ആഘോഷത്തിൽ നമ്മൾ പങ്കെടുക്കാൻ പാടില്ല. ഓണസദ്യ നടക്കുകയാണെങ്കിൽ വേഗം ഒരു മിടായി വായിലിട്ട് പോവുക. ചോദിച്ചാൽ ഇപ്പോൾ കഴിച്ചതേ ഉള്ളു എന്ന് പറയുക. നുണ പറയാൻ പാടില്ല. സത്യം പറഞ്ഞിട്ട് ട്രിക്കിലൂടെ ഒഴിഞ്ഞുമാറുക’, വീഡിയോയിൽ മതപ്രഭാഷകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button