Latest NewsIndiaNews

‘വൈദ്യുതി ചിലവാകുന്നു, ഓഫീസിൽ ഫോൺ ചാർജ് ചെയ്യരുത്’: ചെയ്‌താൽ ആ തുക ശമ്പളത്തിൽ നിന്നും പിടിക്കുമെന്ന് ജീവനക്കാരോട് ബോസ്

ഓരോ സ്ഥാപനത്തിലും ഓരോ നിയമമാണ്‌. എന്നാൽ ഓഫീസിൽ ചാർജ് ചെയ്യാനനുവദിക്കാത്ത ബോസിനെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിലാണ് തന്റെ പിശുക്കനായ ബോസിനെ പറ്റി ഒരാൾ കുറിപ്പെഴുതിയിട്ടത്. തന്റെ സ്ഥാപനത്തിലെ വൈദ്യുതി അനാവശ്യമായി ചെലവാക്കുകയാണെന്നും ഇത് വൈദ്യുതി മോഷണാണെന്നും ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് കത്തയച്ചിരിക്കുകയാണ് ഈ പറയുന്ന ബോസ്. ഫോൺ ചാർജ് ചെയ്ത് വൈദ്യുതി ചെലവാക്കിയാൽ ആ തുക ശമ്പളത്തിൽ നിന്നും പിടിക്കുമെന്നാണ് ഇയാൾ നോട്ടീസിൽ പറയുന്നു.

തന്റെ ബോസിന്റെ അവസാനിക്കാത്ത, അനാവശ്യമായ നോട്ടീസുകളിലൊന്ന് എന്നാണ് റെഡിറ്റ് യൂസർ നോട്ടീസ് പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. അങ്ങനെ വ്യത്യസ്തരായ ബോസുകളുടെയിടയിലേക്ക് പുതിയൊരു അവതാരം എത്തി എന്നാണ് പോസ്റ്റിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. പോർച്ചു​ഗലിൽ ഡ്യൂട്ടി സമയം കഴിഞ്ഞീൽ ജീവനക്കാരെ ഫോണിൽ വിളിക്കുന്നതും മെസേജ് അയക്കുന്നതും അടുത്തി‌ടെ നിയമം കൊണ്ട് വിലക്കിയിട്ടുണ്ട്. മാത്രമല്ല ഡ്യൂട്ടി സമയത്തിന് ശേഷം വിളിച്ചാൽ ജീവനക്കാരന് പിഴയും നൽകേണ്ടി വരും. ജീവനിക്കാർക്കും അവരുടേതായ അവകാശങ്ങൾ ഉണ്ടെന്നതാണ് വസ്തുത.

shortlink

Related Articles

Post Your Comments

Related Articles


Back to top button