Latest NewsNewsIndia

ഗുജറാത്ത് കലാപം: മോദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കുന്നില്ല, പുനരന്വേഷണം വേണ്ട, സുപ്രീം കോടതിയില്‍ കപിൽ സിബൽ

മോദിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് രേഖാമൂലം എഴുതി നല്‍കാമെന്ന് കപിൽ സിബൽ

ഡൽഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന നിര്‍ണായക ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ താന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നില്ലെന്നും പുനരന്വേഷണം വേണമെന്ന ആവശ്യപ്പെടുന്നില്ലെന്നും കപിൽ സിബല്‍ സുപ്രീംകോടതിൽ അറിയിച്ചു.

പാകിസ്ഥാനില്‍ പരിശീലനം നേടി വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി: രാജസ്ഥാനിൽ ഒരാൾ പിടിയില്‍

മോദിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന സിബലിന്റെ വാദം കോടതി രേഖപ്പെടുത്തുകയാണെന്ന് അറിയിച്ചപ്പോൾ, താന്‍ സംശയത്തിനിടയില്ലാത്ത വിധം രേഖാമൂലം എഴുതി നല്‍കാമെന്ന് കപിൽ സിബൽ മറുപടി നൽകി. എന്നാൽ ഒന്നും എന്നെന്നേക്കുമായി അടച്ചിട്ടതല്ലെന്നും നാളെ മറ്റു തെളിവുകള്‍ വന്നാല്‍ 1984ലെ ദല്‍ഹി കലാപം പോലെ പുനരന്വേഷണം നടത്താമെന്നും സിബല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button