Latest NewsIndiaNews

ഇന്ത്യ വളരുകയാണ്, അനാവശ്യമായി ചില മാധ്യമങ്ങൾ രാജ്യത്തെ ചെറുതാക്കി കാണിക്കുന്നു: വെങ്കയ്യ നായിഡു

ഇന്ത്യ വളരുകയാണെന്ന യാഥാർഥ്യം അവർക്ക് ദഹിക്കുന്നില്ല

ന്യൂഡൽഹി : ലോകത്തിൽ ഏറ്റവും മതേതരത്വമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാൽ, ചില മാധ്യമങ്ങൾ മതേതരത്വത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേരിൽ അനാവശ്യമായി രാജ്യത്തെ ചെറുതാക്കി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ എക്സിക്കുട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ സൂര്യ പ്രകാശ് രചിച്ച ‘ജനാധിപത്യം, രാഷ്ട്രീയം, ഭരണനിർവഹണം എന്ന പുസ്തകത്തിന്റെ പ്രകാശനം
ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം, തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്ന പ്രവണത പടിഞ്ഞാറൻ മാധ്യമങ്ങളിലുണ്ട്. ഇന്ത്യ വളരുകയാണെന്ന യാഥാർഥ്യം അവർക്ക് ദഹിക്കുന്നില്ല. ചിലർ ദഹനമില്ലായ്മ അനുഭവിക്കുകയാണ്. ലോകത്തിൽ ഏറ്റവും മതേതരത്വമുള്ള രാജ്യമാണ് ഇന്ത്യ’- വെങ്കയ്യ നായിഡു പറഞ്ഞു.

Read Also  :  ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍: പി വി സിന്ധു സെമിയിൽ

എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും നീതിയും ഉറപ്പ് നൽകുന്ന ഭരണഘടനാ തത്വങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button