Latest NewsJobs & VacanciesEducationCareerEducation & Career

തണ്ണീര്‍ത്തട അതോറിറ്റിയില്‍ ഒഴിവ്: ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.envt.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

തിരുവനന്തപുരം: സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലെ വിവിധ തസ്തികകളില്‍ ഒഴിവ്. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏഴ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തപാല്‍ വഴി ഡിസംബര്‍ 4 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.envt.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read Also : രാജ്യത്ത് ദരിദ്രര്‍ ഇല്ലാത്ത ഏക ജില്ല കോട്ടയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഇടുക്കിയില്‍

വെറ്റ്‌ലാന്‍ഡ് സ്‌പെഷ്യലിസ്റ്റ്: എന്‍വയോണ്‍മെന്റ് സയന്‍സ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് എം.എസ്.സി. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. വെറ്റ്‌ലാന്‍ഡ് അനലിസ്റ്റ്: എന്‍വയോണ്‍മെന്റ് സയന്‍സ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് എം.എസ്.സി. അല്ലെങ്കില്‍ തത്തുല്യം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രോക്യുര്‍മെന്റ് ഓഫീസര്‍: പ്രോക്യുര്‍മെന്റ് മാനേജ്‌മെന്റ് എം.ബി.എ. മേല്‍പ്പറഞ്ഞ വിഷയത്തിന്റെ അഭാവത്തില്‍ ഫിനാന്‍സ്/മാര്‍ക്കറ്റിംഗ് ലോജിസ്റ്റിക്‌സ് എം.ബി.എ. യോഗ്യതയുള്ളവരെ പരിഗണിക്കും. എം.ബി.എ. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പ്രോക്യുര്‍മെന്റ് മാനേജ്‌മെന്റ് എം.കോമും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രോജക്ട് അസിസ്റ്റന്റ്: സയന്‍സ് ബിരുദം. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഡി.സി.എ.

shortlink

Related Articles

Post Your Comments

Related Articles


Back to top button