KozhikodeKeralaNattuvarthaLatest NewsNews

ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണു : രണ്ടാമത്തെ​ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

രസ്നിക് എന്ന ശ്യാമിന്റെ (26) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്

ഫറോക്ക്: ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണ് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് തോണിച്ചിറ കോലോന്തറക്കല്‍ രാജന്റെ മകന്‍ രസ്നിക് എന്ന ശ്യാമിന്റെ (26) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സ് നടത്തിയ മൃതദേഹം കണ്ടെത്തിയത്. ഫറോക്ക് റെയില്‍വേ പാലത്തിന്റെ തൂണിന്​ സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്.

Read Also : ശരീര ഭാരം കുറക്കാന്‍ ഇവ ശീലമാക്കൂ

കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം.​ മംഗലാപുരം- ചെന്നൈ എക്‌സ്പ്രസ് ട്രെയിനാണ് പാലത്തിനു സമീപം രണ്ടു യുവാക്കളെ ഇടിച്ചത്. അപകടത്തില്‍ മരിച്ച കൊളത്തറ റഹ്‌മാന്‍ ബസാര്‍ അയ്യപ്പന്‍കണ്ടി പറമ്പ് പുല്ലാലയില്‍ അശോകന്റെ മകന്‍ നിഖിലിന്റെ(27) മൃതദേഹം വ്യാഴാഴ്ച രാത്രി തന്നെ പാലത്തിനു​ സമീപം കണ്ടെത്തിയിരുന്നു.

മറ്റൊരു സുഹൃത്തിനൊപ്പം റെയില്‍ പാളത്തിനു സമീപത്തുകൂടി നടന്നുവരുമ്പോഴായിരുന്നു അപകടം. അതേസമയം ഒപ്പമുണ്ടായിരുന്ന യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു. ലോക്കോ പൈലറ്റാണ് അപകടവിവരം ഫറോക്ക് സ്‌റ്റേഷനില്‍ അറിയിച്ചത്. രസ്‌നിക്കിന്റെ മാതാവ്​ പരേതയായ തങ്കമണി. സഹോദരങ്ങള്‍: രഞ്ജിത്ത്, രേഷ്മ.

 

shortlink

Related Articles

Post Your Comments


Back to top button