KeralaLatest NewsNews

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിനെ ജാമ്യത്തിൽ വിട്ടയച്ച സംഭവം: എസ് ഐക്കെതിരെ നടപടി

രണ്ട് ദിവസം മുമ്പാണ് കണിയാപുരം മസ്താൻ മുക്കിൽ വെച്ച് വിദ്യാർത്ഥിയായ അനസിനെ ഗുണ്ടാനേതാവ് ഫൈസൽ മർദ്ദിച്ചത്

തിരുവനന്തപുരം : വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ എസ് ഐക്ക് സസ്‌പെൻഷൻ. മംഗലപുരം എസ് ഐ തുളസീധരൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. ഡി ഐ ജി സഞ്ജയ് കുമാർ ഗുരുഡിൻ ഇന്നലെ മംഗലപുരം പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി.

രണ്ട് ദിവസം മുമ്പാണ് കണിയാപുരം മസ്താൻ മുക്കിൽ വെച്ച് വിദ്യാർത്ഥിയായ അനസിനെ ഗുണ്ടാനേതാവ് ഫൈസൽ മർദ്ദിച്ചത്. ബൈക്കിൽ വരികയായിരുന്ന അനസിനെ വഴിയിൽ തടഞ്ഞുനിർത്തി ബൈക്കിന്റെ താക്കോൽ ഊരിമാറ്റിയ ശേഷമായിരുന്നു മർ‌ദ്ദിച്ചത്. സമീപത്തുള്ള സിസിടിവി ക്യാമറകളിൽ മർദ്ദിക്കുന്നതിന്റെ ദൃശ്യം വ്യക്തമായിരുന്നെങ്കിലും ഫൈസലിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.

Read Also  :  പുത്തൻ പനിഗാലെ V4 വിപണിയില്‍ അവതരിപ്പിച്ച് ഡ്യുക്കാറ്റി

എന്നാൽ, സംഭവം മാധ്യമങ്ങളിൽ വാർത്ത ആയതോടെ ദുർബല വകുപ്പുകൾ ചേർത്ത് ഗുണ്ടാനേതാവിനെതിരെ എസ് ഐ തുളസീധരൻ നായർ കേസെടുക്കുകയും അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു.പുറത്തിറങ്ങിയ ഫൈസലിനെ പിന്നീട് നാട്ടുകാർ കൂട്ടമായി മർദ്ദിക്കുകയും ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് എസ് ഐ തുളസീധരൻ നായർ കേസെടുക്കുകയുമായിരുന്നു. ഇത് വിവാദമായതോടെയാണ് ഇന്നലെ ഡി ഐ ജി പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button