Latest NewsNewsInternational

വ്ലോഗിങ്ങിന്റെ പേരിൽ ‘ഓസിന് ഫുഡ് അടി’: വ്ലോഗറെ വിലക്കി ഹോട്ടൽ

ചൈന: വ്ലോഗിങ്ങിന്റെ പേരിൽ അമിത ഭക്ഷണം കഴിച്ച വ്ലോഗർക്ക് വിലക്കേർപ്പെടുത്തി ഹോട്ടൽ. സൗജന്യമായി ഭക്ഷണം കഴിച്ചത് മൂലം ഹോട്ടലിന് നഷ്ടം നേരിട്ടതിനെത്തുടർന്ന് കാങ്ങ് എന്ന പ്രശസ്തനായ ഫുഡ് വ്ലോഗറെയാണ് ഹോട്ടൽ വിലക്കിയത്. കാങ് ആദ്യം ഹോട്ടൽ സന്ദർശിച്ചപ്പോൾ ഒന്നര കിലോ പന്നിയിറച്ചിയുടെ വിഭവം കഴിച്ചതായും പിന്നീട് മൂന്നര കിലോഗ്രാമിന് മുകളിലുള്ള കൊഞ്ച് വിഭവങ്ങൾ കഴിച്ചതായും ഹോട്ടൽ ഉടമ പറയുന്നു. ഇതേ തുടർന്നു വ്ലോഗിങ്ങിന്റെ പേരിൽ അമിതമായി ഭക്ഷണം കഴിച്ച വ്ലോഗറെ ഹോട്ടൽ വിലക്കുകയായിരുന്നു.

അതേസമയം, തനിക്ക് ഒരുപാട് ഭക്ഷണം കഴിക്കാൻ സാധിക്കുന്നത് ഒരു തെറ്റാണോയെന്നാണ് കാങ്ങ് ചോദിക്കുന്നത്. താൻ ഒരു തരി ഭക്ഷണം പോലും പാഴാക്കി കളയുന്നില്ലെന്നും കാങ്ങ് പറയുന്നു. ഹോട്ടലിന്റെ നടപടിയിൽ കാങ്ങിന്റെ ആരാധകർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. റസ്റ്ററന്റുകളിൽ ലൈവ് വ്ലോഗിങ് നടത്തി ഭക്ഷണം പാഴിക്കി കളയുന്നവർക്കെതിരെ ചൈനീസ് ഭരണകൂടം കഴിഞ്ഞവർഷം നടപടികൾ ആരംഭിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ഗർഭിണി ആയില്ലെന്ന് പറഞ്ഞ് പീഡനം, തടി കൂടിയതിന് പരിഹാസം: നഫ്‌ലയുടെ മരണത്തില്‍ പരാതി

എന്നാൽ, ഓരോ തവണ വരുമ്പോഴും കാങ് തനിക്ക് വലിയ നഷ്ടമുണ്ടാക്കുകയാണെന്ന് ഹോട്ടൽ ഉടമ പറയുന്നു. ‘സോയ പാല്‍ ആണ് കുടിക്കുന്നതെങ്കില്‍ 20 മുതല്‍ 30 കുപ്പിവരെ അകത്താക്കും. പന്നിയിറച്ചികൊണ്ടുള്ള വിഭവമാമെങ്കില്‍ ട്രേയിലുള്ളത് മുഴുവന്‍ കഴിക്കും. സാധാരണഗതിയില്‍ ആളുകള്‍ ടോങ്‌സ് ഉപയോഗിച്ചാണ് അത് കഴിക്കുക. കാങ്ങാകട്ടെ ട്രേ മുഴുവനായുയും എടുത്താണ് കഴിക്കുന്നത്. വ്ലോഗറുടെ നടപടിയെത്തുടർന്ന് ഇനി മുതൽ തന്റെ ഹോട്ടലിൽ ആരുടേയും ലൈവ് വ്ലോഗിങ് അനുവദിക്കില്ലെന്ന കർശന നിലപാഡെടുത്തിരിക്കുകയാണ് ഹോട്ടൽ ഉടമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button