Latest NewsUAENewsInternationalGulf

വിമാന സർവ്വീസുകൾ പുനരാരംഭിക്കണം: അഭ്യർത്ഥനയുമായി ഇന്ത്യൻ യുഎഇ സ്ഥാനപതി

അബുദാബി: ഇന്ത്യ യുഎഇ സെക്ടറിൽ നിയന്ത്രിത എയർ ബബ്ൾ കരാർ പിൻവലിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന. ദുബായ് എക്‌സ്‌പോ കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ വിമാന സർവീസ് ആരംഭിച്ചാൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: ബൈ​ക്ക് തി​രി​കെ ന​ൽ​കാ​ൻ വൈ​കിയതിന്​ യു​വാ​വി​നെ​യും സ​ഹോ​ദ​രി​യെ​യും വീട്ടിൽ കയറി ആക്രമിച്ചു:നാ​ലം​ഗ സം​​ഘം പിടിയിൽ

‘നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ സെക്ടറുകളിലേക്കുള്ള വിമാനത്തിൽ സീറ്റ് കിട്ടുക പ്രയാസമാണ്. ഇക്കാര്യം ഇന്ത്യയെ അറിയിച്ചെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായില്ല. നിലവിൽ ഇത്തിഹാദ് എയർവെയ്‌സും എമിറേറ്റ്സ് എയർലൈനും ശേഷിയുടെ 30% യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് നിയന്ത്രിത എയർ ട്രാവൽ ബബിൾ ക്രമീകരണം ഏർപ്പെടുത്തിയത്. നിലവിൽ ഇരുരാജ്യങ്ങളിലെയും സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടും കരാർ തുടരുന്നുണ്ട്. എക്സ്പോ കാലയളവിൽ മാർച്ച് 31 വരെയെങ്കിലും പ്രത്യേക ഇളവ് നൽകണമെന്ന്’ അഹമ്മദ് അൽ ബന്ന ആവശ്യപ്പെട്ടു.

Read Also: ഡ്യൂട്ടിക്കിടെ പോലീസ് വണ്ടിയിൽ സഹപ്രവർത്തകയുമായി ലൈംഗികബന്ധം: വീഡിയോ വൈറലായതോടെ വിവാദ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button