Latest NewsUAENewsInternationalGulf

പുതിയ കോവിഡ് വകഭേദം: ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ

ദുബായ്: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, മൊസംബിക് എന്നിങ്ങനെ ഏഴു രാജ്യങ്ങൾക്കാണ് യുഎഇ വിലക്കേർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്: ദാരിദ്യം കുറവ് കേരളത്തിലെന്ന സൂചിക തയ്യാറാക്കിയത് 2015-16 സര്‍വേ പ്രകാരം

അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യുഎഇ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ, പൗരന്മാർക്ക് ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ 29 തിങ്കൾ മുതൽ നിരോധനം നിലവിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്‌റൈനും നേരത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. 14 ദിവസത്തിനുള്ളിൽ ഈ ഏഴു രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. യുഎഇ പൗരന്മാർ, നയതന്ത്രപ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ എന്നിവർക്ക് ഇളവുകളുണ്ട്. 48 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് ഫലം ഇവർ കാണിക്കേണ്ടതാണ്.

കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.

Read Also: മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തുന്നു : പരാതിയുമായി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button