Latest NewsUAENewsInternationalGulf

യുഎഇയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം: ആളുകളെ ഒഴിപ്പിച്ചു

അബുദാബി: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ 21 നില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10:02 നാണ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായ വിവരം കൺട്രോൾ റൂമിൽ ലഭിച്ചതെന്നാണ് അബുദാബി സിവിൽ ഡിഫൻസ് അറിയിക്കുന്നത്.

Read Also: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തോടെ വലിയ മാറ്റങ്ങള്‍

അബുദാബി സിവിൽ ഡിഫൻസ് വിഭാഗം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

അതേസമയം തീപിടുത്തത്തിന്റെകാരണം സംബന്ധിച്ച വിശദമായ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. തീപിടിത്തം പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും കെട്ടിട ഉടമകൾക്ക് സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തു.

Read Also: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍: സുനിൽ പി ഇളയിടം

shortlink

Related Articles

Post Your Comments

Related Articles


Back to top button