KeralaLatest NewsNews

ചക്രവാത ചുഴി ശക്തിപ്രാപിക്കുന്നു, കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാദ്ധ്യത

അര്‍ദ്ധരാത്രിയോടെ കാറ്റും കനത്ത മഴയുമെന്ന് മുന്നറിയിപ്പ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകും. തെക്കന്‍-മദ്ധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

Read Also : പാകിസ്ഥാനും ചൈനയ്ക്കും ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഇന്ത്യയുടെ മിറാഷ് വിമാനങ്ങള്‍

നിലവില്‍ കോമോറിന്‍ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും പ്രഭാവത്തില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തില്‍ തുടരും.

shortlink

Related Articles

Post Your Comments


Back to top button