ThiruvananthapuramKeralaNattuvarthaLatest NewsNews

നാട്ടുകാരുടെ തല്ല് കിട്ടാതിരുന്നത് കാക്കിയിട്ടതുകൊണ്ട്: പരസ്യവിചാരണ, പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യവിചാരണക്കിരയാക്കിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പോലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പോലീസെന്നും കോടതി ചോദിച്ചു. കാക്കിയിട്ടത് കൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് നാട്ടുകാരുടെ കൈയില്‍ നിന്ന് അടി കിട്ടാതിരുന്നതെന്നും കുട്ടിക്ക് ജീവനുള്ള കാലം പോലീസിനോടുള്ള പേടി മാറുമോയെന്നും കോടതി ചോദിച്ചു.

കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നുവെന്നും മൊബൈല്‍ ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് നല്‍കിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പോലീസ് ഇങ്ങനെയാണോ പെരുമാറേണ്ടതയെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ ഡിജിപിയോട് കോടതി നേരിട്ട് റിപ്പോര്‍ട്ട് തേടി.

വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വിമര്‍ശനം: വിവാദങ്ങൾക്ക് മറുപടിയുമായി ശശി തരൂര്‍

കഴിഞ്ഞ ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടിയെയും പിതാവിനെയും ഉദ്യോഗസ്ഥ പരസ്യ വിചാരണ നടത്തിയത്. എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍ നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button