KeralaNattuvarthaLatest NewsNewsIndia

എങ്ങനെയാണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെ ചര്‍ച്ച നടത്താതെയാണ് പിന്‍വലിച്ചതും: എളമരം കരീം

തിരുവനന്തപുരം: എങ്ങനെയാണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെ ചര്‍ച്ച നടത്താതെയാണ് നിയമങ്ങൾ പിന്‍വലിച്ചതെന്ന് എം പി എളമരം കരീം. കാര്‍ഷിക ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്സഭയിലേത് പോലെ രാജ്യസഭയിലും ചര്‍ച്ച നിഷേധിച്ചുവെന്നും നിയമം പിന്‍വലിക്കാന്‍ ഉള്ള ബില്ലിന്‍മേല്‍ ചര്‍ച്ച നടത്തിയ ചരിത്രം ഉണ്ടെന്നും എളമരം കരീം പറഞ്ഞു.

Also Read:കരഞ്ഞു കൊണ്ട് യാത്രയാക്കി നാട്ടുകാർ: കരച്ചിലടക്കാനാതെ എസ്ഐയും

‘കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും കാര്‍ഷിക നിയമത്തില്‍ ചര്‍ച്ച വേണം എന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം നിരാകരിച്ചു.
എന്നാല്‍ നോട്ടീസ് നല്‍കിയ നേതാക്കളുടെ പേര് പറഞ്ഞ് റൂള്‍ ഔട്ട് ചെയ്തു.സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായില്ല. ബില്ലിന്റെ ലക്ഷ്യങ്ങള്‍ എന്ന രേഖയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഈ പൊള്ളത്തരം തുറന്ന് കാട്ടാന്‍ ആണ് പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടത്’, എളമരം കരീം പറഞ്ഞു.

‘2020ല്‍ എങ്ങനെ ആണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെ തന്നെ ചര്‍ച്ച നടത്താതെയാണ് പിന്‍വലിക്കാന്‍ ഉള്ള ബില്ലും അവതരിപ്പിച്ചത്. ഭരണഘടന, സഭാ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരം. ഈ സാഹചര്യത്തില്‍ പ്രതിഷേധിക്കുക അല്ലാതെ മറ്റു മാര്‍ഗമില്ല’, കരീം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button