KeralaNattuvarthaLatest NewsNews

മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച്‌ പോലീസ്

ആലുവ: മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷിച്ച്‌ പോലീസ്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Also Read:ഔഡി കാർ ഡ്രൈവർ സൈജുവിന് മയക്കുമരുന്ന് ഇടപാട്: മോഡലുകളുടെ അപകടമരണത്തിൽ നിർണായക തെളിവ്

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. തുടർന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് യുവാവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു.

യുവാവ് നില്‍ക്കുന്ന സ്ഥലത്തെ ക്യാമറയില്‍ നിന്നുള്ള ദൃശ്യം കണ്‍ട്രോള്‍റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കാണുകയും അത് പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സംഘം മഫ്തിയില്‍ അവിടേക്ക് എത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button