Latest NewsKeralaNews

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാർലമെന്‍റ്​ ഇടനാഴിയിൽ തെന്നിവീണു. പ്രതിപക്ഷ പാർട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ്​ സംഭവം. വീഴ്ച്ചയിൽ പരിക്കേറ്റ അദ്ദേഹത്തെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രാം ​മനോഹർ ലോഹ്യ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു.

Read Also  :  ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

കാർഷിക നിയമവുമായി ബന്ധപ്പെട്ട്​ പ്രതിഷേധിച്ച പ്രതിപക്ഷ രാജ്യസഭ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ  നേതാക്കള്‍ യോഗം ചേര്‍ന്നത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് എംപിമാരെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button