COVID 19Latest NewsKeralaNewsIndia

ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ

ന്യൂഡൽഹി : കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് സഹായം നൽകുമെന്ന് ഇന്ത്യ. ഈ രാജ്യങ്ങളിലേക്ക് വാക്സീനും, ജീവൻ രക്ഷാ മരുന്നുകളും ടെസ്റ്റ് കിറ്റുകളും എത്തിക്കാനാണ് ഇന്ത്യ നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Also Read : കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റ് മരിച്ചതിൽ ദുരൂഹത

വെന്റിലേറ്ററുകൾ അടക്കമുള്ള സഹായങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിച്ച് നൽകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ച വിവരം ആദ്യം തന്നെ ലോകത്തെ അറിയിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഒറ്റപ്പെടുത്തരുതെന്ന് വകഭേദം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് മാർഗരേഖ ആരോഗ്യമന്ത്രാലയം പരിഷ്കരിച്ചിരുന്നു. നാളെ മുതലാണ് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്. രാജ്യാന്തര വിമാന സർവീസ് 15 മുതൽ പുനരാരംഭിക്കുന്ന കാര്യവും പുനഃപരിശോധിക്കും. എല്ലാവരും കനത്ത ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button