Latest NewsNewsIndiaCrime

മിഠായി വാങ്ങാൻ പണം തരാമെന്ന് പറഞ്ഞ് നാല് വയസ്സുകാരിയെ പീഡിപ്പിച്ചു: 12-കാരൻ പിടിയിൽ

പൂനെ : നാല് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ 12-കാരൻ അറസ്റ്റിൽ. മിഠായി വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 12കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇരുവരും അയൽവാസികളാണ്. കളിക്കാനിറങ്ങിയപ്പോഴാണ് പണം തരാമെന്ന് പറഞ്ഞ് വിളിച്ച് കൊണ്ട് പോയതെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടി ഇടയ്‌ക്കിടക്ക് ആൺകുട്ടിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നതായും പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനോട് പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം പെൺകുട്ടിയെ 12കാരൻ വിളിച്ച് കൊണ്ടുപോകുന്നത് പെൺകുട്ടിയുടെ അമ്മ കാണുകയും, ഉടനെ തന്നെ കുഞ്ഞിനെ തിരികെ വീട്ടിൽ കൊണ്ട് വരികയും ചെയ്യുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also  :  ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് 12-കാരനെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് 12-കാരനെതിരെ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button