Latest NewsNewsIndia

പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ

മൈസൂരു: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പോലീസ് പിടിയിൽ. മൈസൂരുവിൽ ഡിപ്ലോമ വിദ്യാർഥിനിയായ പതിനേഴുകാരിയാണ് സഹോദരന്റെ ക്രൂര പീഡനത്തിനിരയായി ഗർഭിണിയായത്.

പെൺകുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയിരുന്നു. അച്ഛൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയി. രണ്ട് മുതിർന്ന സഹോദരൻമാരും സഹോദരിമാരുമാണ് പെൺകുട്ടിക്കുള്ളത്. വിവാഹിതരായ സഹോദരിമാർ ഭർതൃവീടുകളിലായതിനാൽ സഹോദരൻമാർക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഇതിൽ ഒരാൾ സ്ഥിരം മദ്യപാനിയായിരുന്നു.

ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്: വൈറൽ കുറിപ്പ്

ഇയാൾ നിരന്തരം പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സക്കായി ആശുപത്രിയിൽ പോയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഡോക്ടർമാർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി സഹോദരന്റെ പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്ന് ആലനഹള്ളി പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button