KottayamLatest NewsKeralaNattuvarthaNews

നഴ്സായ യുവതി‌ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വീടിന്റെ ജനല്‍ അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് നിമ്മിയെ കണ്ടെത്തിയത്

മണിമല: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളംചിറ ഈട്ടിത്തടത്തില്‍ പ്രകാശിന്റെ ഭാര്യ നിമ്മിയെയാണ് (27) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ ജനല്‍ അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് നിമ്മിയെ കണ്ടെത്തിയത്. ബിഎസി നഴ്‌സാണ് മരിച്ച നിമ്മി. വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും കോവിഡ് സാഹചര്യത്തില്‍ പോകാനായിരുന്നില്ല. ഇക്കാര്യത്തില്‍ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞെന്ന് പൊലീസ് പറഞ്ഞു.

Read Also : വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്‌ടര്‍ പൊലീസ് പിടിയിൽ

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തുടർന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. അതേസമയം യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button