ThrissurKerala

ചാരായമെന്ന് കരുതി യുവാക്കള്‍ കഴിച്ചത് ഫോര്‍മാലിന്‍: മനപൂര്‍വം നല്‍കിയതെന്ന് സംശയം

യുവാക്കൾക്ക് ആരെങ്കിലും മനഃപൂർവ്വം നല്കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടുയുവാക്കള്‍ മരിച്ചത് ഫോര്‍മാലിന്‍ ഉളളില്‍ ചെന്ന്. പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തൽ. മനപൂര്‍വം നല്‍കിയതാണോ എന്ന് അന്വേഷിക്കും. ബിജു, നിശാന്ത് എന്നിവരാണ് ചാരായമെന്ന് കരുതി ഫോർമാലിൻ കഴിച്ചത്. ബിജുവിന് നാല്‍പത്തിരണ്ടും നിഷാന്തിന് നാല്‍പത്തിമൂന്നും വയസായിരുന്നു.

ശവശരീരം അഴുകാതിരിക്കാനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന വീര്യമുള്ള വിഷദ്രാവകമാണ് ഫോർമാലിൻ. കോഴിക്കട ഉടമയാണ് നിഷാന്ത്. ബിജുവാകട്ടെ തട്ടുക്കട ഉടമയും. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യപിച്ച ഉടനെതന്നെ ഇരുവരും കുഴ‍ഞ്ഞു വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എക്സൈസ് റേഞ്ച് ഓഫിസിന്റെ തൊട്ടടുത്തുള്ള കോഴിക്കടയിലിരുന്നാണ് ഇരുവരും ചാരായമെന്ന് കരുതി വിഷദ്രാവകം കഴിച്ചത്. തൃശൂർ റൂറല്‍ എസ്.പി.: ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി വിശദമായ പരിശോധന നടത്തി. യുവാക്കൾക്ക് ആരെങ്കിലും മനഃപൂർവ്വം നല്കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button