PalakkadKeralaNattuvarthaLatest NewsNews

ആ​ളി​യാ​ര്‍ ഡാം തുറന്നു : പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നത് 1,500 ഘ​ന​യ​ടി വെ​ള്ളം

ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ക​ര​യി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി

പാ​ല​ക്കാ​ട്: ജ​ല നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ളി​യാ​ര്‍ ഡാം തുറന്നു. ഡാ​മി​ന്‍റെ പ​തി​നൊ​ന്ന് ഷ​ട്ട​റു​ക​ളും ഒ​ൻ​പ​ത് സെ.​മീ വീ​തം ആണ് തു​റ​ന്നത്. ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ക​ര​യി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഡാമിന്റെ 11 ഷട്ടറുകളും തുറന്നതോടെ ഡാമിൽ​ നി​ന്ന് സെ​ക്ക​ൻ​ഡി​ൽ 1,500 ഘ​ന​യ​ടി വെ​ള്ളം ആണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നത്. രാ​ത്രി 11 മ​ണി​യോ​ട് കൂ​ടി​യാ​ണ് ആ​ളി​യാ​ര്‍ ഡാം ​തു​റ​ന്ന​ത്.

Read Also : സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ന​വം​ബ​ര്‍ 18-ന് ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ ത​മി​ഴ്നാ​ട് ആ​ളി​യാ​ര്‍ ഡാം ​തു​റ​ന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇ​ത് മൂ​ലം ചി​റ്റൂ​ർ പു​ഴ നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button