Latest NewsJobs & VacanciesEducationNewsBahrainCareerEducation & Career

ബഹ്‌റിനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ്, ലാബ്‌ടെക്‌നീഷ്യന്‍ ഒഴിവ്

നിലവില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

തിരുവനന്തപുരം: ബഹ്റിനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ്, ലാബ് ടെക്നിഷ്യന്‍ തസ്തികകളില്‍ ഒഴിവ്. താത്കാലിക ഒഴിവുകളിലേക്ക് നോര്‍ക്കറൂട്ട്‌സ് വഴിയാണ് നിയമനം. നേഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ കൂടാതെ ഐസിയു, സര്‍ജിക്കല്‍ വാര്‍ഡ്, അത്യാഹിത വിഭാഗം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ പുരുഷ നേഴ്‌സുമാര്‍ക്കാണ് അവസരം.

Read Also : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധന: നീലിമല പാത തുറക്കേണ്ടി വരുമെന്ന് അധികൃതര്‍

നിലവില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശമ്പളം: 69,000 രൂപ. ലാബ്ടെക്നീഷ്യന്‍ ഒഴിവിലേക്ക് ബി.എസ്.സി എം.എല്‍.ടി. കഴിഞ്ഞ് കുറഞ്ഞത് അഞ്ചു വര്‍ഷം ലാബ് ടെക്നിഷ്യനായി പ്രവൃത്തി പരിചയമുള്ള പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്. ശമ്പളം 350-375 ബഹ്‌റിന്‍ ദിനാര്‍. പ്രായപരിധി: 40 വയസിന് താഴെ.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 10.

shortlink

Related Articles

Post Your Comments

Related Articles


Back to top button