Latest NewsUAENewsInternationalGulf

ദുബായ് ഫിറ്റ്‌നസ് ചലഞ്ച്: ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൽ ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നടത്തിയത്. 16.5 ലക്ഷം പേരാണ് ദുബായ് റൈഡിലും റണ്ണിലും പങ്കെടുത്തത്. ദുബായിയെ ആരോഗ്യമുള്ളവരുടെ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഫിറ്റനസ് ചലഞ്ച് ആരംഭിച്ചത്.

Read Also: സംഘികളും സഖാക്കളും ചേര്‍ന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ നാടകങ്ങളാണ് ‘നര്‍കോട്ടിക്-ഹലാല്‍’ വിവാദങ്ങള്‍

30 ദിവസം 30 മിനിറ്റ് നേരം വ്യായാമം ചെയ്യുകയെന്ന വെല്ലുവിളിയാണ് ഫിറ്റ്‌നസ് ചാലഞ്ചിൽ നൽകുന്നത്. ദുബായ് റൈഡിൽ ഇത്തവണ 33000 സൈക്ലിസ്റ്റുകളാണ് പങ്കെടുത്തത്. 1,46000 പേർ ദുബായ് റണ്ണിൽ പങ്കെടുത്തു. കൈറ്റ് ബീച്ച്, മുഷറിഫ് പാർക്ക്, എക്‌സ്‌പോ ഗ്രാമം എന്നിവിടങ്ങളിൽ ഫിറ്റ്‌നസ് വില്ലേജുകളും നടത്തിയിരുന്നു.

10,000 സൗജന്യ ക്ലാസുകളാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്നത്. 40 സ്‌പോർട്‌സ് പരിപാടികളും സംഘടിപ്പിച്ചിരുന്നു.അതേസമയം അടുത്ത വർഷത്തെ ഫിറ്റ്‌നസ് ചാലഞ്ച് ഒക്ടോബർ 28 മുതൽ നവംബർ 26 വരെ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽസ് എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ പറഞ്ഞു.

Read Also: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുത്: വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button