COVID 19Latest NewsNewsEuropeInternational

ഒമിക്രോൺ വാക്സിൻ: തീരുമാനം നാല് മാസത്തിനുള്ളിലെന്ന് യൂറോപ്യൻ യൂണിയൻ

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെതിരെ പ്രതിരോധം നൽകുന്ന പുതിയ വാക്സിൻ ആവശ്യമെങ്കിൽ നാല് മാസത്തിനുള്ളിൽ അംഗീകാരം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. എന്നാൽ ഇത്തരം വാക്സിൻ ആവശ്യമാണോയെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളാണെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. സാങ്കേതികത്വം പറഞ്ഞ് വാക്സിൻ വിതരണം വൈകിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.

Also Read:സിൻജിയാംഗിലും ടിബറ്റിലും മതവിശ്വാസികൾ നേരിടുന്നത് കൊടും ക്രൂരത: ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ തെളിവുകൾ പുറത്ത്

നിലവിലെ വാക്സിനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമല്ലെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുകയാണ്. നിലവിൽ കൊവിഡിനെതിരെ ഉപയോഗിക്കുന്ന വാക്സിനുകളിൽ ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് യൂറോപ്യൻ മെഡിക്കൽ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എമർ കുക്ക് പറഞ്ഞു.

നിലവിൽ കൊവിഡ് പ്രതിരോധത്തിന് ഫൈസർ, മൊഡേണ, ആസ്ട്ര സെനക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സിനുകൾക്കാണ് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ നോവാവാക്സ് ഉദ്പാദിപ്പിക്കുന്ന വാക്സിന് ഉടൻ അംഗീകാരം ലഭ്യമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button