KozhikodeKeralaNattuvarthaLatest NewsNews

മുസ്ലിം വിരുദ്ധ നിലപാട്: ഇടത് സർക്കാരിനെതിരെ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലീഗ് ആക്ടിങ് സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് പ്രക്ഷോഭത്തിന് ലീഗ് നീക്കം നടത്തുന്നത്.

മുല്ലപ്പെരിയാർ: ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി

‘വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് മുസ്ലിം വിരുദ്ധ നിലപാടിനെ ഒടുവിലത്തെ ഉദാഹരണമാണ്. ഈ സര്‍ക്കാറിന്റെയും കഴിഞ്ഞ സർക്കാരിന്റെയും കാലത്ത് ഒരു പാട് നിയമനിര്‍മ്മാണങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരെ നടന്നിട്ടുണ്ട്. ഇടതുപക്ഷം മുസ്ലിംകള്‍ക്കെതിരെയാണെന്നാണ് ഇത് തെളിയിക്കുന്നത്. എന്‍ആര്‍സി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ യുപി സര്‍ക്കാറാണ് ഏറ്റവും കൂടുതല്‍ കേസെടുത്തത്. അതു കഴിഞ്ഞാല്‍ രണ്ടാമത് കേരളത്തിലാണ്. കേരളത്തില്‍ ഒരിടത്തും ക്രമസമാധാന പ്രശ്‌നമുണ്ടായിട്ടില്ല. സമാധാനപരമായാണ് സമരം നടത്തിയത്. എന്നിട്ടും കേസെടുത്തു’. പിഎംഎ സലാം പറഞ്ഞു.

‘വെള്ളിയാഴ്ച പള്ളികളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം നടത്തും. അന്നേദിവസം എല്ലാ മഹല്ലുകളില്‍ ജുമുഅ നിസ്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. പിന്നീട് പഞ്ചായത്ത് തലങ്ങളില്‍ മഹല്ലുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടത്തും. കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധ മഹാറാലികള്‍ നടത്തും. ശരീഅത്ത് പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധം ഉയരുമെന്നും പിഎംഎ സലാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button