KeralaNattuvarthaLatest NewsNews

47 ലക്ഷം വിദ്യാര്‍ഥികളുടെ പ്രശ്‌നമാണിത്, മാസ്ക് ഇട്ടില്ലെങ്കിൽ പിഴയീടാക്കുന്ന നാടാണിത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഇത് 47 ലക്ഷം വിദ്യാര്‍ഥികളുടെ പ്രശ്‌നമാണെന്നും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഒരു പിന്തുണയും നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

Also Read:പുത്തൻ സ്‌കൂട്ടര്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

‘മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കുന്ന നാടാണിത്. വാശിയും വൈരാഗ്യവും കാണിച്ച്‌ ശാസ്ത്രത്തിനോ യുക്തിക്കോ നിരക്കാത്ത നിലപാടാണ് ചിലര്‍ സ്വീകരിക്കുന്നത്. വിവിധ സ്കൂളുകളിലായി അയ്യായിരത്തോളം അധ്യാപക- അനധ്യാപകരാണ് വാക്‌സിന്‍ എടുക്കാത്തവരായി ഉള്ളത്. ഇവരോട് രണ്ടാഴ്ചക്കാലം വീട്ടിലിരിക്കാന്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു കോണില്‍നിന്നും പിന്തുണ കിട്ടില്ല’, മന്ത്രി പറഞ്ഞു.

അതേസമയം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ ചരിത്രത്തിലില്ലാത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button