Latest NewsInternational

കുടിയേറ്റക്കാരുടെ അനധികൃത കടന്നുകയറ്റം : അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലിത്വാനിയ

കുടിയേറ്റത്തിന്റെ പ്രധാന കാരണം പോളണ്ടിന്റെ അനാസ്ഥ

വിൽനിയസ് : അനധികൃതമായി നുഴഞ്ഞു കയറുന്ന കുടിയേറ്റക്കാരുടെ ഭീഷണി തടയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലിത്വാനിയ. പോളിഷ് അതിർത്തിയിലാണ് ലിത്വാനിയൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതിർത്തിയിലൂടെയുള്ള കുടിയേറ്റക്കാരുടെ നുഴഞ്ഞു കയറ്റം ശക്തമായ ഭീഷണിയുയർത്തുന്നതിനാലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനത്തിന് ഒരുങ്ങുന്നത്.

രാജ്യാതിർത്തിയിൽ സുരക്ഷയും പരിശോധനയും കർശനമാക്കാനുള്ള നിർദ്ദേശം സൈനികർക്ക് നൽകിയിട്ടുണ്ട്. ലിത്വാനിയ, ലാത്‌വിയ, ജർമനി എന്നീ രാജ്യങ്ങൾക്ക് ഇടയിലൂടെ, നാമമാത്രമായ പരിശോധന നടത്തിയാണ് പോളണ്ട് കുടിയേറ്റക്കാരെ കടത്തി വിടുന്നത്. ഇതാണ് അനധികൃത കുടിയേറ്റത്തിന് പ്രധാന കാരണം. മനുഷ്യക്കടത്ത് നടത്തിയതായി 60 കേസുകളാണ് തെളിവുകൾ സഹിതം ഇതുവരെ ലിത്വാനിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വളരെ ശക്തമായ ഒരു നെറ്റ്‌വർക്ക് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നും പോളണ്ടിന്റെ ഉള്ളിൽ തന്നെയുള്ള മാഫിയ സംഘടനകൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും പോളിഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്തു കർശനമായ നടപടികൾ അവലംബിച്ചായാലും, ഈ സമാന്തര കുടിയേറ്റ ഗൂഢാലോചന ഇല്ലാതാക്കുമെന്ന് അഭ്യന്തരമന്ത്രി ആഗ്നെ ബിലോടൈറ്റ് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button