KeralaLatest NewsNewsIndia

കര്‍ഷകര്‍ക്കായി ആരംഭിച്ച കിസാന്‍ റെയില്‍ പദ്ധതി വിജയകരം : മുന്നേറുന്നതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കര്‍ഷകര്‍ക്കായി ആരംഭിച്ച കിസാന്‍ റെയില്‍ പദ്ധതി വിജയകരമായി മുന്നേറുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ രാജ്യത്ത് 1500 ലധികം തീവണ്ടികള്‍ സര്‍വീസ് നടത്തുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also : യുഎഇ ദേശീയ ദിനം: ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും

2020 ആഗസ്റ്റ് ഏഴിനാണ് വിളകളുടെയും, വളങ്ങളുടെയും ചരക്ക് നീക്കത്തിനായി കിസാന്‍ റെയില്‍ പദ്ധതി ആരംഭിച്ചത്. ഈ വര്‍ഷം നവംബര്‍ വരെ 1586 തീവണ്ടികളാണ് രാജ്യത്തെ കര്‍ഷകര്‍ക്കായി സര്‍വ്വീസ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5.2 ലക്ഷം ടണ്‍ പച്ചക്കറികളും പഴങ്ങളും തീവണ്ടികള്‍
വഴി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എത്തിച്ചു. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് തീവണ്ടികള്‍ സര്‍വീസ് നടത്തുന്നതെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button