KozhikodeKeralaNattuvarthaLatest NewsNews

യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇയാളുടെ ഭാര്യ ശരണ്യ തീപ്പൊള്ളലേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്

കോഴിക്കോട് : യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റിൽ. കോഴിക്കോട്ടെ പുതിയാപ്പ സ്വദേശി ചെട്ടിപ്പുറത്ത് ലിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ശരണ്യ തീപ്പൊള്ളലേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

Read Also : യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ശരണ്യയ്ക്ക് തീപിടിച്ചപ്പോള്‍ ലീനീഷ് തീ അണയ്ക്കാന്‍ വിസമ്മതിച്ചുവെന്ന് അയല്‍വാസി മൊഴി നല്‍കിയിരുന്നു. കൂടാതെ കേസിലെ സാക്ഷിയായ ബന്ധുവും കിണറ്റില്‍ വീണ് മരിച്ചിരുന്നു. ‌ഈ മരണത്തിലെ സംശയങ്ങളും സാഹചര്യങ്ങളും ലീനീഷിനെതിരാണ്.

ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button