Latest NewsInternational

അഭയാർത്ഥികൾക്ക് സ്ഥാനമില്ല : ട്രംപിന്റെ പുറത്താക്കൽ നയങ്ങൾ പുനസ്ഥാപിക്കാനൊരുങ്ങി യു.എസ്,മെക്സിക്കോ സർക്കാരുകൾ

'റിമെയ്ൻ ഇൻ മെക്സിക്കോ' നയങ്ങൾ തുടരും

വാഷിംഗ്‌ടൺ: മെക്സിക്കോയിൽ ട്രംപ് കാലഘട്ടത്തിലെ പുറത്താക്കൽ നയങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ച് യു.എസ്, മെക്സിക്കൻ സർക്കാരുകൾ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുവർത്തിച്ചിരുന്ന മെക്സിക്കൻ അഭയാർഥികളെ നിരസിക്കുന്ന നയങ്ങൾക്ക് ‘മെക്സിക്കോയിൽ തന്നെ തുടരുക’ എന്നർത്ഥം വരുന്ന ‘റിമെയ്ൻ ഇൻ മെക്സിക്കോ’ എന്നാണ് പേരിട്ടു വിളിച്ചിരുന്നത്.

അഭയാർഥികളെ വിലക്കുന്ന ഈ നയങ്ങൾ പുനഃസ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പ്രസിഡണ്ട് ജോ ബൈഡന്റെ എതിർപ്പു മൂലം അവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. ബൈഡൻ ഇത്തരം നയങ്ങളെ മനുഷ്യത്വരഹിതം എന്നാണ് വിശേഷിപ്പിച്ചത്. അധികാരത്തിൽ വന്ന ഉടൻ തന്നെ ട്രംപ് ഭരണകൂടം നടപ്പിലാക്കിയിരുന്ന അഭയാർത്ഥി വിലക്ക് ബൈഡൻ എടുത്തു മാറ്റുകയും ചെയ്തിരുന്നു.

ഇപ്പോൾ, കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്ത ഭരണകൂടം മെക്സിക്കൻ കുടിയേറ്റക്കാരെ പുറത്താക്കുന്ന ട്രംപിന്റെ നയങ്ങൾ പുനസ്ഥാപിക്കാൻ ഒരുങ്ങുകയാണ്.
ട്രംപിന്റെ ഭരണകാലത്ത് കുടിയേറ്റ സംരക്ഷണ നിയമങ്ങളെ മറികടന്നു കൊണ്ട് 60,000 അഭയാർഥികളെ അദ്ദേഹം മെക്സിക്കോയിലേക്ക് തിരിച്ചയച്ചിരുന്നു. തിരിച്ചയക്കപ്പെടുന്ന അഭയാർത്ഥികൾ ക്രിമിനൽ പശ്ചാത്തലത്തിലേക്കാണ് എത്തിപ്പെടുന്നത്. തട്ടിക്കൊണ്ടു പോകൽ, പീഡനം, എന്നിങ്ങനെ 1500 കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരുന്നു.

എമിഗ്രേഷൻ നിയമങ്ങൾ സരളമാക്കിയ ബൈഡന്റെ തീരുമാനം തെറ്റാണെന്ന ഫെഡറൽ കോർട്ട് ജഡ്ജ് മാത്യു കാക്സ്മാറിക്കിന്റെ വിധിയിലും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ട്രംപ് തന്റെ ഭരണകാലത്ത് നിയമിച്ച ജഡ്ജിയായതിനാലാണ് അനുകൂലമായ വിധിയുണ്ടായതെന്ന് ബൈഡൻ അനുകൂലികൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button