Latest NewsInternational

‘ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ച സംഭവം അപ്രതീക്ഷിതമായ ഒന്നല്ല’ : ലോകാരോഗ്യ സംഘടന

ലക്ഷണങ്ങൾ ആദ്യത്തേതിന് സമാനം

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ കണ്ടെത്തിയത് അപ്രതീക്ഷിതമായ ഒരു സംഭവമല്ലെന്ന് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക മേധാവിയായ ഡോ. പൂനം ഖേത്രപാലാണ് ഇങ്ങനെ ഒരു പരാമർശം നടത്തിയത്.

അത്രത്തോളം പരസ്പരബന്ധിതമാണ് നമ്മൾ ജീവിക്കുന്ന ഒരു ലോകമെന്നും, അതുകൊണ്ടു തന്നെ, വൈറസ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നും അവർ പറഞ്ഞു. എല്ലാ രാഷ്ട്രങ്ങളും രോഗികൾക്കു മേൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പൂനം, ഈ പുതിയ വകഭേദത്തിന്റെയും ലക്ഷണങ്ങൾ ആദ്യത്തേതിന് സമാനമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.

കോവിഡിന്റെ ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമിക്രോൺ, വ്യാഴാഴ്ച കർണാടകയിലെ രണ്ടു പേർക്ക് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യത്തെ കേസായതിനാൽ, ഇതേ തുടർന്ന് രാജ്യം മുഴുവൻ കനത്ത ജാഗ്രതയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button