Latest NewsKeralaNattuvarthaNewsIndia

ദില്ലിയിലെ വായു മലിനീകരണം : അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ

ദില്ലി : വായു മലിനീകരണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ. വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ തുടരുന്നു
നിർദേശങ്ങൾ നടപ്പാക്കാൻ 17 ഫ്ലയിങ് സ്‌ക്വാഡുകളെയും നിയോഗിച്ചു. നടപ്പാക്കിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

Also Read :  ‘സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ക്ക് ഇരകളുടെ മരണമാണ് വേണ്ടത്’: സര്‍ക്കാരിനെതിരെ മയൂഖ ജോണി

ദീപാവലിക്ക് പൊട്ടിച്ച പടക്കങ്ങളില്‍ നിന്നുള്ള മലിനീകരണം വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചെന്ന് എയര്‍ ക്വാളിറ്റി പ്രവചന ഏജന്‍സിയായ സഫറിലെ ഡോക്ടര്‍ ഗുഫ്രാന്‍ ബെയ്ഗ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

അനധികൃതമായി പുക മലിനീകരണങ്ങൾ സൃഷ്ടിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വായുമലിനീകരണം രൂക്ഷമായതോടെ സുപ്രീം കോടതി ഇടപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button