Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി

റിയാദ്: കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി അറേബ്യ. അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതൽ 18 വയസ്സ് പൂർത്തിയായവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് സൗദി അറേബ്യ നൽകിയിരിക്കുന്ന നിർദ്ദേശം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: താൻ ലാലിനെ വിട്ടു വേറെ വല്ല ഫോട്ടോസ് എടുത്ത് സ്കിൽ തെളിയിക്ക്: പരിഹസിച്ചയാൾക്ക് മറുപടിയുമായി അനീഷ് ഉപാസന

കോവിഡ് വാക്സിൻ രണ്ടു ഡോസെടുത്തവർ എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രണ്ട് ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം രക്തത്തിലെ ആന്റിബോഡിയുടെ അളവ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ആറോ അതിലധികമോ മാസം പൂർത്തിയായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

2022 ഫെബ്രുവരി ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് വ്യാപാര വാണിജ്യ, കായിക, സാംസ്‌കാരിക സ്ഥാപനങ്ങളിലോ പൊതു ചടങ്ങുകളിലോ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലോ വിമാനങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ പ്രവേശിക്കാൻ വിലക്കുണ്ടായിരിക്കും.

Read Also: ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button