Latest NewsNewsInternationalKuwaitGulf

കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി

കുവൈത്ത് സിറ്റി: കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഏഷ്യൻ വിഭാഗം സഹമന്ത്രി വലീദ് അലി അൽ ഖുബൈസി ഉൾപ്പെടെയുള്ളവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

Read Also: ‘സത്സംഗത്തിലൂടെ അവനവനെ തിരിച്ചറിയലാണ് ലക്‌ഷ്യം: സ്വാമി ചിദാനന്ദ പുരി, സത്സംഗമം പ്രഥമ വാർഷികോത്സവിന് ആഘോഷത്തോടെ സമാപനം

അറബ് പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ബദർ ഉത്മാൻ സാലെ മാലല്ലയുമായും ഹവല്ലി ഗവർണർ അലി സാലെം അൽ അസ്ഫറുമായും അദ്ദേഹം ചർച്ച നടത്തി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകളെ കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചാ വിഷയമായി.

Read Also: ഒമിക്രോൺ വകഭേദം: വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button