Latest NewsNewsInternational

ഫ​ല​സ്തീ​ന്‍ ജ​ന​ത​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ക്ക് അറുതി വരുത്തണം: പിന്തുണയുമായി ഒമാൻ

ഫ​ല​സ്​​തീ​ന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഐ ക്യ​രാ​ഷ്​​ട്ര സ​ഭ ആ​ദ്യ​മാ​യ​ല്ല യോ​ഗം ചേ​രു​ന്ന​ത്. ഫ​ല​സ്തീ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​സ്രാ​യേ​ല്‍ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തിന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ളും സ​മ​വാ​യ​ങ്ങ​ളും ഉ​ണ്ട്.

മ​സ്​​ക​ത്ത്​: മി​ഡി​ലീ​സ്​​റ്റി​ലും ലോ​ക​ത്ത്​ എ​മ്പാ​ടും സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ ഒ​മാ​ന്‍ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന്​ യു.​എ​ന്‍ യോ​ഗ​ത്തി​ല്‍ ഒ​മാ​ന്‍ ​വ്യ​ക്ത​മാ​ക്കി. ന്യൂ​യോ​ര്‍​ക്കി​ല്‍​ന​ട​ന്ന 76ാമ​ത് സെ​ഷ​നി​ല്‍ ​സു​ല്‍​ത്താ​നേ​റ്റിന്റെ സ്ഥി​രം പ്ര​തി​നി​ധി ഡോ. ​മു​ഹ​മ്മ​ദ് ബി​ന്‍ അ​വ​ദ് അ​ല്‍ ഹ​സ​ന്‍ സം​സാ​രി​ക്ക​വേ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫ​ല​സ്​​തീ​ന്‍ വി​ഷ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ള്‍​ക്ക്​ അ​നു​സൃ​ത​മാ​യി നീ​തി ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും അ​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഒ​മാ​ന്‍ ആ​ശ്യപ്പെ​ട്ടു.

ഫ​ല​സ്​​തീ​ന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഐ ക്യ​രാ​ഷ്​​ട്ര സ​ഭ ആ​ദ്യ​മാ​യ​ല്ല യോ​ഗം ചേ​രു​ന്ന​ത്. ഫ​ല​സ്തീ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​സ്രാ​യേ​ല്‍ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തിന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ളും സ​മ​വാ​യ​ങ്ങ​ളും ഉ​ണ്ട്. എ​ന്നി​ട്ടും യു.​എ​ന്‍ സ്ഥാ​പി​ത​മാ​യ 1945 മു​ത​ല്‍ അ​ജ​ണ്ട​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​തു മാ​റി​യി​രി​ക്കു​ന്നു.

ഫ​ല​സ്തീ​ന്‍ ജ​ന​ത​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍, പ്ര​ത്യേ​കി​ച്ച്‌ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഒ​മാ​ന്‍ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചു. അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം ന​ല്‍​കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ഇ​സ്ര​യേ​ല്‍ ത​യാ​റാ​കാ​ത്ത​തും ഫ​ല​സ്തീ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തിന്റെ നി​ഷ്ക്രി​യ​ത്വ​വു​മാ​ണ് ഇ​ത്ര​യ​ധി​കം ലം​ഘ​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. സ​ഹ​ക​ര​ണ​ത്തിന്റെ പു​തി​യ യു​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന വി​ധ​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള ചുവടുകള്‍ വെ​ക്കാ​ന്‍ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.

Read Also: സിഐഎസ്എഫ് ക്യാമ്പിലേക്ക് വന്‍ ഭക്ഷണ ഓഡര്‍: കെണിയിൽ വീണ് ഹോട്ടലുടമ

എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും താ​ല്‍​പ​ര്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് മി​ഡി​ലീ​സ്​​റ്റി​ല്‍ സു​സ്ഥി​ര​മാ​യ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഒ​മാ​ന്‍ അ​ന്താ​രാ​ഷ്​​​ട്ര സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്നും ഡോ. ​മു​ഹ​മ്മ​ദ് ബി​ന്‍ അ​വ​ദ് അ​ല്‍ ഹ​സ​ന്‍ പ​റ​ഞ്ഞു.

shortlink

Post Your Comments


Back to top button